Tuesday, September 29, 2026

കൊമ്പന്മാരെ തുരത്തും ; നാടിറങ്ങുന്ന ആനകളെ വെറുതെ വിടില്ല, നിയമ വിരുദ്ധമായിട്ടാണെങ്കിലും വെടിവെച്ച് കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു

ഇടുക്കി : ആനപ്പേടിയിൽ കഴിയുകയാണ് നാട്.പി ടി സെവനെ തളച്ചെങ്കിലും ധോണിയിലെ ആനഭീതി ഒഴിയുന്നില്ല. എന്നാൽ കാട്ടാനകൾ ഇനിയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ ആനകളെ തങ്ങൾ വെടിവെച്ചു കൊല്ലുമെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്.ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു.തമിഴ്നാട്ടിലും കർണാടകത്തിലും വെടിവയ്ക്കുന്ന സുഹൃത്തുക്കൾ ഉണ്ടെന്നും അവരെക്കൊണ്ടുവന്ന് നിയമ വിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്ന് സിപി മാത്യു പറഞ്ഞു.

അതേസമയം ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിനു മുന്നോടിയായുള്ള ആദ്യഘട്ട വിവര ശേഖരണം ഇന്ന് തുടങ്ങും. തിങ്കളാഴ്ച്ച മൂന്നാർ ഡി എഫ് ഒ ഓഫീസിൽ യോഗം ചേർന്ന് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും.ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട് RRT റേഞ്ച് ഓഫീസർ എൻ രൂപേഷിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക.

Related Articles

Latest Articles