Thursday, May 16, 2024
spot_img

ഇന്ന് തൈപ്പൂയം ; ശിവപാർവതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനം,ഭക്തി സാന്ദ്രമായി ക്ഷേത്രങ്ങൾ

മകരമാസത്തിലെ പൂയം നാളാണ് ദേവസേനാപതിയും ശിവപാർവതീപുത്രനുമായ സുബ്രഹ്മണ്യസ്വാമിയുടെ ജന്മദിനം. തമിഴ് പഞ്ചാംഗമനുസരിച്ച് തൈമാസത്തിലെ പൂയം നക്ഷത്രമായതിനാൽ ഈ ദിനം തൈപ്പൂയം എന്ന പേരിലറിയപ്പെടുന്നു. സുബ്രഹ്മണ്യസ്വാമിക്ക് ഷഷ്ഠി പോലെ വളരെ പ്രധാനപ്പെട്ട ദിനമാണ് തൈപ്പൂയവും. സ്കന്ദൻ, ഗുഹൻ, ഷണ്മുഖൻ, വേലൻ, വേലായുധൻ, കാർത്തികേയൻ, ആറുമുഖൻ, കുമരൻ, മയൂരവാഹനൻ, മുരുകൻ, ശരവണൻ, വടിവേലൻ, വള്ളിമണാളൻ എന്നീ പേരുകളിലും സുബ്രഹ്മണ്യസ്വാമി അറിയപ്പെടുന്നു .

ഒരിക്കൽ താരകാസുരന്‍ ദേവലോകത്തെ ജീവിതം അനുദിനം ദുസ്സഹമാക്കിയിരുന്നു. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന പുത്രന് മാത്രമേ കഴിയുവെന്ന് മനസ്സിലാക്കിയ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. ശിവപാർവതീപുത്രനായ സുബ്രമണ്യനെയാണ് താരകാസുര നിഗ്രഹത്തിനായി നിയോഗിക്കപ്പെട്ടത് . യുദ്ധത്തിൽ താരകാസുരനെ നിഗ്രഹിച്ചു സുബ്രഹ്മണ്യന്‍ വിജയം കൈവരിച്ച ദിനമാണ് മകരമാസത്തിലെ പൂയം നാൾ എന്നും വിശ്വാസമുണ്ട്.

അന്നേദിവസം സുബ്രഹ്മണ്യസ്വാമീ ക്ഷേത്രങ്ങളിൽ വ്രതം അനുഷ്ഠിച്ച് കാവടിയേന്തി ഭഗവാനെ വണങ്ങാൻ ലക്ഷക്കണക്കിന് ഭക്തജങ്ങളാണ് എത്തുന്നത്. അഭീഷ്ടസിദ്ധിക്കായാണ് കാവടി വഴിപാടു നേരുന്നത് . പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി, പാൽക്കാവടി, അന്നക്കാവടി, കളഭക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിങ്ങനെ പല തരത്തിലുള്ള കാവടി വഴിപാട് ഭക്തർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു.

Related Articles

Latest Articles