Thursday, December 25, 2025

വിവേകാനന്ദപ്പാറയുടെ 50 സുവർണ്ണ വർഷങ്ങൾ: വെബിനാർ നാളെ; തത്സമയ കാഴ്ച തത്വമയിയിൽ

തിരുവനന്തപുരം: സെന്റർ ഫോർ പോളിസി & ഡെവലെപ്മെന്റൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ “വിവേകാനന്ദപ്പാറയുടെ 50 സുവർണ്ണ വർഷങ്ങൾ” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. നാളെ (സെപ്റ്റംബർ 6) വൈകിട്ട് 5.30 മുതൽ 7 മണി വരെയാണ് പരിപാടി.

സെന്റർ ഫോർ പോളിസി & ഡെവലെപ്മെന്റൽ സ്റ്റഡീസ് ഡയറക്ടറും സാംസ്‌കാരിക പ്രവർത്തകനുമായ അരുൺ ലക്ഷ്മൺ നയിക്കുന്ന വെബിനാറിൽ എസ്. സേതുമാധവൻ (ആർഎസ്എസ് അഖില ഭാരത കാര്യകാരി സദസ്യൻ), എ ബാലകൃഷ്ണൻ (പ്രസിഡന്റ്, വിവേകാനന്ദ കേന്ദ്രം), ഡോ. എം. ലക്ഷ്മികുമാരി (വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ അധ്യക്ഷ) എന്നിവർ സംസാരിക്കും. പരിപാടി തത്വമയി ടിവിയിലും തത്വമയി ന്യൂസിലും തത്സമയം സംപ്രേഷണം ചെയ്യും.

Related Articles

Latest Articles