Wednesday, June 5, 2024
spot_img

സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ്; 2433 സമ്പര്‍ക്ക രോഗികൾ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2655 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 2433 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇന്ന് 11 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗബാധ സ്ഥിരീകരിച്ചു.

ചികിത്സയിലായിരുന്ന 2113 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാംപിളുകളാണ് പരിശോധിച്ചത്. നിലവിൽ ആകെ 21,800 കോവിഡ് ആക്റ്റീവ് കേസുകളാണ് ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Latest Articles