തിരുവനന്തപുരം: മാറനല്ലൂര്‍ ആസിഡ് ആക്രമണക്കേസ് പ്രതിയുടെ ആത്മഹത്യാക്കുറിപ്പിന് പിന്നാലെ, സിപിഐ നേതാവ് എന്‍ ഭാസുരാംഗനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. എന്‍ ഭാസുരാംഗന്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതായും അവമതിപ്പ് ഉണ്ടാക്കിയതായും പാര്‍ട്ടി ജില്ലാ എക്‌സിക്യുട്ടീവ് വ്യക്തമാക്കി. ജില്ലാ നേതാവായ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷങ്ങളുടെ അഴിമതിക്ക് കൂട്ടുനിന്നതായും ഇദ്ദേഹത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു.
മാറനല്ലൂര്‍ സ്വദേശിയും സിപിഐ കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ സജികുമാറിന്റെ ആത്മഹത്യാക്കുറിപ്പിലായിരുന്നു ഭാസുരാംഗനെതിരെ ആരോപണം ഉയര്‍ന്നത്. മധുരയിലെ ലോഡ്ജിലാണ് സിപിഐ പ്രാദേശിക നേതാവ് സജികുമാര്‍ തൂങ്ങിമരിച്ചത്.

