Monday, December 29, 2025

മുഖ്യമന്ത്രി രാജിവച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നേരിടണം; പി സി ജോര്‍ജ്

മുഖ്യമന്ത്രി രാജിവച്ച്‌ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. സ്വപ്നയുടെ 164 സ്റ്റേറ്റ്‍മെന്റില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഐഎം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും പി.സി.ജോര്‍ജ് ആരോപിച്ചു.

താനും സ്വപ്‍നയും കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൊച്ചി പിഡബ്ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും തീയതി കൃത്യമായി ഓര്‍ക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോ‍ര്‍ജ് വ്യക്തമാക്കി.

സോളാര്‍ കേസില്‍ സിബിഐക്ക് മൊഴി നല്‍കാത്തതാണ് സരിതയ്ക്ക് തന്നോടുള്ള ദേഷ്യത്തിന് കാരണമെന്നും പിസി.ജോര്‍ജ് പറഞ്ഞു. റെക്കോര്‍ഡ് ചെയ്യുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സരിതയുമായി സംസാരിച്ചത്. അനാവശ്യമായി ഒന്നും ഫോണ്‍ സംഭാഷണത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.

Related Articles

Latest Articles