Wednesday, October 21, 2026

ഡോക്ടറോട് തട്ടിക്കയറി സിപിഐഎം എംഎൽഎ; പരാതിയുമായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ട‍ർമാർ

പാലക്കാട്: പനിയെ തുടർന്ന് ഭർത്താവിന് ചികിത്സ തേടിയെത്തിയ സിപിഐഎം എംഎൽഎ ആരോഗ്യപ്രവ‍ര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടർമാരുടെ പരാതി. കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരിക്കെതിരെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ക്യാഷ്യാലിറ്റിയിൽ ഭർത്താവിന്റെ ചികിത്സക്ക് വേണ്ടിയെത്തിയ വേളയിലാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്.

ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോമീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് തന്നെ ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് ആക്ഷേപിച്ചെന്നും ഡോക്ട‍ര്‍മാര്‍ ആരോപിച്ചു. എന്നാൽ താൻ ഡോക്ടർമാരെ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോങ്ങാട് എംഎൽഎയുടെ പ്രതികരണം.

Related Articles

Latest Articles