Sunday, September 20, 2026

ആയുധങ്ങൾ ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിക്കാൻ ശ്രമം; മോഷ്ടാക്കൾ സിസിടിവിയിൽ പതിഞ്ഞു; പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു

ഇടുക്കി: ആയുധങ്ങൾ ഉപയോഗിച്ച് എടിഎം കൗണ്ടർ കുത്തിപ്പൊളിക്കാൻ ശ്രമം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരിമണ്ണൂർ ടൗണിലെ എടിഎം കൗണ്ടറിൽ കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് മോഷണശ്രമം നടന്നത്. എന്നാൽ പണം എടുത്തു കൊണ്ടുപോകാൻ മോഷ്ടാക്കൾക്കു കഴിഞ്ഞില്ല.

പ്രതികളുടെ ദൃശ്യം എടിഎമ്മിലെ സിസിടിവിയിൽ നിന്ന് പോലീസിനു ലഭിച്ചു. അന്യസംസ്ഥാനക്കാരാണ് മോഷണശ്രമത്തിനു പിന്നിലെന്നാണ് സൂചന. 2 പേർ എടി എം കൗണ്ടറിൽ പ്രവേശിച്ചു മോഷണശ്രമം നടത്തുന്ന ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്.

കറുത്ത ടീഷർട്ട് ധരിച്ചയാളും ഷർട്ടിടാത്തയാളും എടിഎമ്മിലേക്കു കടക്കുന്നതും കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചുറ്റികയും ഉളിപോലെ തോന്നിക്കുന്ന ആയുധ വുമുപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കൗണ്ടർ പൊളിച്ചെങ്കിലും കാഷ് ട്രേയിലിരുന്ന പണം എടുക്കാനാകാതെ വന്നതോടെ മോഷ്ടാക്കൾ പിൻവാങ്ങി. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു.

Related Articles

Latest Articles