Tuesday, May 14, 2024
spot_img

വികസിത് ഭാരത് സങ്കല്പയാത്രയുടെ പര്യടനം മരടിൽ ഉദ്‌ഘാടനം ചെയ്‌തത്‌ സിപിഎം നഗരസഭാ കൗൺസിലർ; മോദി സർക്കാർ നടപ്പിലാക്കുന്നത് ജനക്ഷേമകരമായ പദ്ധതികളെന്ന് പരാമർശം; അച്ചടക്ക വാളോങ്ങി സിപിഎം

കൊച്ചി: വികസിത് ഭാരത് സങ്കൽപ്പയാത്രയുടെ മരട് പര്യടനം ഉദ്‌ഘാടനം ചെയ്‌ത്‌ സിപിഎം വാർഡ് കൗൺസിലർ. മോദി സർക്കാർ നടപ്പിലാക്കുന്നത് ജനക്ഷേമകരമായ പദ്ധതികളെന്ന് കൗൺസിലർ തുറന്നടിച്ചത് പ്രാദേശിക സിപിഎം നേതൃത്വത്തെ വെട്ടിലാക്കി. മരട് നഗരസഭാ കൗൺസിലർ ജിജി പ്രേമനാണ് പര്യടനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിച്ചത്. തുടർന്ന് സിപിഎം ജില്ലാ നേതൃത്വം ഏരിയ കമ്മിറ്റിയോട് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം കിട്ടുന്നമുറയ്ക്ക് ജിജി പ്രേമനെതിരെ നടപടിയെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.

നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യമൊട്ടുക്കും വികസിത് സങ്കൽപ്പ് യാത്ര നടക്കുന്നത്. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ യാത്രയ്ക്ക് ലഭിക്കുന്നത്. എന്നാൽ സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷം യാത്രയെ എതിർക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ യാത്ര നിർത്തിവയ്ക്കണമെന്ന് സിപിഎമ്മും കോൺഗ്രസ്സും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു സിപിഎം കൗൺസിലർ തന്നെ പര്യടനം ഉദ്‌ഘാടനം ചെയ്തതും കേന്ദ്ര സർക്കാർ പദ്ധതികളെ പുകഴ്ത്തിയതും എന്നത് ശ്രദ്ധേയമാണ്.

Related Articles

Latest Articles