Friday, May 24, 2024
spot_img

മമത കളി തുടങ്ങി, ഇന്ത്യ സഖ്യത്തെ ഇനി കാണില്ല| MAMATHA BANERJI

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടക്കാനിരിക്കെ ഇന്ത്യ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത് വരുകയാണ് , എന്നാൽ ഇന്ത്യ സഖ്യത്തിലെ യഥാർത്ഥ കുളം കലക്കി മമത ആന്നെന്ന് പറയാതിരിക്കാൻ കഴിയില്ല. പശ്ചിമ ബംഗാളിലെ സീറ്റുകൾ പങ്കുവയ്ക്കുന്നത് സംബന്ധിച്ചാണ് തൃണമൂൽ കോൺഗ്രസും കോൺഗ്രസും പരസ്പരം പോരടിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ടി.എം.സി ഒറ്റക്ക് മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ മാസം മമത സൂചിപ്പിച്ചിരുന്നു.

പശ്ചിമ ബംഗാളിൽ 42 ലോക്‌സഭ സീറ്റുകളിൽ വെറും രണ്ട് സീറ്റ് വെച്ചുനീട്ടി മുഖ്യമന്ത്രി മമത ബാനർജി വിലപേശുകയാണെന്ന് കോൺഗ്രസ് ആഞ്ഞടിക്കുന്നത് തന്റെ പാർട്ടിക്ക് മമതയുടെ കാരുണ്യം വേണ്ടെന്നും സ്വന്തംനിലക്ക് തന്നെ കൂടുതൽസീറ്റിൽ വിജയിക്കുമെന്നും ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരി മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞിരുന്നു , ഇതോടെയാണ് ഇന്ത്യ സഖ്യത്തിലെ പ്രതിസന്ധി കൂടുതൽ പുറം ലോകത്തിലേക്ക് വരുന്നത്

അതേസമയം ബെരംപോറും മാൾഡ സൗത്തുമാണ് തൃണമൂൽ കോൺഗ്രസിനായി നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. 2019ൽ കോൺഗ്രസ് വിജയിച്ച സീറ്റുകളാണിത്.സഖ്യകക്ഷികളെ മോശക്കാരാക്കി കാണിക്കുകയും, മറുവശത്ത് സീറ്റ് വിഭജന ചർച്ചകളും ഒരേസമയം കൊണ്ടുപോകാനാവില്ലെന്നും മമത പറഞ്ഞു. തൃണമൂൽ നേതൃത്വം നാല് സീറ്റുകൾ വരെ പരമാവധി കോൺഗ്രസിന് നൽകിയേക്കുമെന്നാണ് അറിയിക്കുന്നത്.

അതേസമയം ജനുവരി 14 ന് ആരംഭിക്കുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ അടുത്ത ഘട്ടത്തിന് മുമ്പ് സീറ്റ് വിഭജന ധാരണകൾ അന്തിമമാക്കുമെന്നാണ് വിവരം. സീറ്റ് വിഭജനത്തിനായി വിവിധ സഖ്യകക്ഷികൾ സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണിത്.
255 സീറ്റില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കും. കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകളാണിത്. ബാക്കിയുള്ള സീറ്റുകള്‍ ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കായി വിട്ടുകൊടുക്കും.2019ല്‍ കോണ്‍ഗ്രസ് മത്സരിച്ചതിനേക്കാള്‍ കുറഞ്ഞ സീറ്റിലായിരിക്കും ഇത്തവണ മത്സരിക്കുക ,തെരഞ്ഞെടുപ്പ് അടുക്കന്നതിന് മുൻപ് കോൺഗ്രസ്സിൽ എന്തൊക്കെ നടക്കും എന്നത് കാത്തിരുന്ന് തന്നെ കാണണം

Related Articles

Latest Articles