Saturday, June 1, 2024
spot_img

സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട കൊടി തോരണങ്ങൾ നശിപ്പിച്ചെന്ന് പരാതി; ഡിസിസി അധ്യക്ഷനെതിരെ കേസെടുത്ത് പോലീസ്

കോട്ടയം: ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിനെതിരെ (Nattakom Suresh) ചിങ്ങവനം പോലീസ് കേസെടുത്തു. സിപിഐഎമ്മിന്റെ കൊടിമരവും സ്തൂപവും തകര്‍ത്തെന്ന പരാതിയിലാണ് കേസ്. കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മറിയപ്പള്ളിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു.

മൂലേടം ദിവാൻ കവലയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ ആണ് 13 ന് പുലർച്ചെ നശിപ്പിക്കപ്പെട്ടത്. അതേസമയം ദിവാൻ കവലയിലെ ഇന്ദിരാഗാന്ധി രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സ്ഥാപിച്ച കൊടി തോരണങ്ങൾ എടുത്ത് മാറ്റുക മാത്രമാണ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വ്യക്തമാക്കി.

Related Articles

Latest Articles