ഫെബ്രുവരി മാസത്തില്‍ ഇന്ത്യയിലെ സ്വകാര്യ പൊതുമേഖലാ ബാങ്കുകള്‍ 12 ദിവസം അടച്ചിടും.
ഫെബ്രുവരിയില്‍ 28 ദിവസങ്ങള്‍ മാത്രമേയുള്ളൂ. ബാക്കി 16 ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഈ വര്‍ഷം ആദ്യം ആര്‍ബിഐ പുറത്തിറക്കിയ പട്ടിക പ്രകാരമാണ് അവധികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി 2: സോനം ലോച്ചാര്‍ – ഗാങ്‌ടോക്കില്‍ അവധി
ഫെബ്രുവരി 5: സരസ്വതി പൂജ/ശ്രീപഞ്ചമി/ബസന്ത് പഞ്ചമി – അഗര്‍ത്തല, ഭുവനേശ്വര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
ഫെബ്രുവരി 15: മുഹമ്മദ് ഹസ്രത്ത് അലി ജന്മദിനം/ലൂയിസ്-നാഗൈ-നീ – ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ എന്നിവിടങ്ങളിലെ ബാങ്കുകള്‍ക്ക് അവധി
ഫെബ്രുവരി 16: ഗുരു രവിദാസ് ജയന്തി -ചണ്ഡീഗഢില്‍ അവധി
ഫെബ്രുവരി 18: ഡോള്‍ജത്ര – കൊല്‍ക്കത്തയില്‍ ബാങ്ക് അവധി
ഫെബ്രുവരി 19: ഛത്രപതി ശിവജി മഹാരാജ് ജയന്തി – ബേലാപൂര്‍, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ബാങ്ക് അവധി
ഫെബ്രുവരി 6: ഞായറാഴ്ച
ഫെബ്രുവരി 12: മാസത്തിലെ രണ്ടാം ശനിയാഴ്ച
ഫെബ്രുവരി 13: ഞായറാഴ്ച
ഫെബ്രുവരി 20: ഞായറാഴ്ച
ഫെബ്രുവരി 26: മാസത്തിലെ നാലാമത്തെ ശനിയാഴ്ച
ഫെബ്രുവരി 27: ഞായറാഴ്ച

