Monday, September 28, 2026

പതാക ഉയർത്തുന്നത് ഈ സ്വാതന്ത്ര്യം കള്ളമാണെന്ന് പറഞ്ഞ സിപിഎം | CPM

ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുന്നു എന്നറിഞ്ഞ സഖാക്കൾ 40കളുടെ അവസാനത്തിൽ ഉച്ചത്തിൽ മുഴക്കി,പ്രചരിപ്പിച്ചതാണ് ഈ വാക്കുകൾ…ഭരിക്കാൻ പോകുന്നത് തങ്ങൾ അല്ലായെന്നും ഭരണം തങ്ങളുടെ പ്രത്യയശാസ്ത്രം അനുസരിച് ഭരിക്കുന്ന ഒരു ഭരണകൂടത്തിനുമായിരിക്കില്ല ലഭിക്കുക എന്ന സത്യമാണ് അവരെക്കൊണ്ട് ഈ വാക്കുകൾ പറയാൻ പ്രേരിപ്പിച്ചത്..’ഭാരത സ്വാതന്ത്ര്യം വൻകിട ബൂർഷ്വാസിക്ക് സാമ്രാജ്യത്വം അനുവദിച് കൊടുത്ത നക്കാപ്പിച്ച’ എന്നായിരുന്നു അന്നത്തെ കമ്മ്യുണിസ്റ് പാർട്ടിയുടെ നിലപാട്…എന്ത് വില കൊടുത്തും നിലവിലുള്ള കോൺഗ്രസ്സ് ഭരണകൂടത്തെ അട്ടിമറിച് അധികാരം പിടിച്ചെടുത്തു തങ്ങളുടെ കീഴിലുള്ള ഭരണം സ്ഥാപിക്കാനായിരുന്നു അന്ന് പാർട്ടിയുടെ തീരുമാനിച്ചത്.


ഇപ്പോ കിട്ടിയതൊന്നും അല്ല യഥാർത്ഥ സ്വാതന്ത്ര്യം,അത് നാം വിപ്ലവത്തിലൂടെ നേടിയെടുക്കണമെന്നുമാണ് 1948 ഫെബ്രുവരി 18ന് കൽക്കത്തയിൽ ചേർന്ന യോഗത്തിൽ പാർട്ടി തീരുമാനിച്ചത്(വിപ്ലവത്തിന് ചൈനാ മാർഗം വേണോ സോവിയറ്റ് മാർഗം വേണോ എന്നതിനെ ചൊല്ലി അന്ന് വല്യ ചർച്ചയൊക്കെ പാർട്ടി നടത്തിയിരുന്നു)ഇതാണ് പിന്നീട് പ്രസിദ്ധമായ കൽക്കത്ത തീസിസ് അഥവാ രണദിവേ തീസിസ്….

Related Articles

Latest Articles