കാബൂള്‍: അഫ്ഗാഗാന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ സുരക്ഷാ സേനയെ വീണ്ടും സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് അഷ്റഫ് ഗനി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.
എന്നാൽ നിലവിലെ സാഹചര്യത്തില്‍ താലിബാൻ അക്രമണത്തിനെതിരെ പ്രതിരോധ സേനയെ പുനഃസംഘടിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കൂടിയാലോചനകള്‍ നടക്കുകയാണെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.
അതേസമയം രാജിവെക്കുന്നത് സംബന്ധിച്ചോ നിലവിലെ സാഹചര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടോ സൂചനകളൊന്നും പ്രസിഡന്‍റിന്റെ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

