Saturday, January 10, 2026

കരുവന്നൂരിലെ സിപിഎം ബാങ്ക് കൊള്ള: മന്ത്രി പി രാജീവും ഇ ഡിയ്ക്ക് മുന്നിൽ, നിയമ വിരുദ്ധ വായ്പകൾ നൽകാൻ ഇടപെടൽ ഉണ്ടായെന്ന് സൂചന, മന്ത്രിക്കെതിരെ മുൻ സെക്രട്ടറിയുടെ നിർണ്ണായക മൊഴി?

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി ഇന്ന് മൊഴിയെടുക്കും. നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി. രാജീവിന്റെ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് മൊഴിയെടുക്കുന്നത്. പി രാജീവിനെതിരെ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍ ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് മൊഴി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ നിയമവിരുദ്ധമായി കരുവന്നൂരില്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് പി. രാജീവിന്റെ നിലപാട്. ആരോപണം തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles