തിരുവനന്തപുരം: സിപിഐ വനിതാ പ്രവര്‍ത്തകയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് സികെ കൃഷ്ണന്‍കുട്ടിക്കെതിരെ നടപടി. നിലവില്‍ സിപിഐ കൗൺസില്‍ അംഗമാണ് സികെ കൃഷ്ണന്‍കുട്ടി. ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും ജില്ലാ കൗണ്‍സിലിലേക്ക് ഇയാളെ തരംതാഴ്ത്തി.
കഴിഞ്ഞ ആഗസ്റ്റിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ വീട്ടമ്മ കൃഷ്ണന്‍കുട്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുവെന്നും ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൃഷ്ണന്‍കുട്ടിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കാന്‍ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചതായാണ് വിവരം.

