Friday, May 3, 2024
spot_img

സായാഹ്ന ചർച്ചകളിൽ സിപിഐഎം പങ്കെടുക്കും; കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഇനി മുതല്‍ സായാഹ്ന ചർച്ചകളിൽ സിപിഐഎം പങ്കെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കുറച്ചു ദിവസങ്ങളായി ഏഷ്യാനെറ്റ് ന്യൂസിലെ വൈകുന്നേര ചർച്ചാ പരിപാടിയിൽ നിന്ന് സിപിഐ എം മാറിനിൽക്കുകയായിരുന്നു. ഏഷ്യാനെറ്റ് മേധാവി എ കെ ജി സെൻ്ററിൽ വന്ന് പാർടി സെക്രട്ടറിയെ കണ്ട് ഏഷ്യാനെറ്റ് ബഹിഷ്കരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് നടപടിയെന്ന് കോടിയേരി പറഞ്ഞു.

അതേസമയം പാർട്ടിക്ക് ഒരു മാധ്യമങ്ങളോടും ശത്രുതയില്ലെന്നും മാധ്യമങ്ങൾ ഞങ്ങളോട് സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും ഞങ്ങൾ അങ്ങോട്ടുള്ള നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സിപിഐഎമ്മിന് അർഹമായ പരിഗണന നൽകണം എന്ന അഭിപ്രായം മാത്രമേ ഉള്ളൂ. അനർഹമായ ഒരു പരിഗണനയും ആവശ്യമില്ലെന്നും മാധ്യമങ്ങൾ അവരുടെ രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊള്ളുക. സിപിഐ എം ഒരു രാഷ്ട്രീയ പാർട്ടിയാണ് എന്ന പരിഗണന വച്ച് ഞങ്ങളെ സമീപിക്കണമെന്നും അങ്ങനെ സമീപിക്കാതെയിരിക്കുന്നതിനെയാണ് ‍ഞങ്ങള്‍ എതിർക്കുന്നതെന്നും കോടിയേരി പറഞ്ഞു. അതേസമയം ഇനി മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും മാധ്യമങ്ങളുമായുള്ള എല്ലാ സംവാദത്തിനും തയ്യാറാണെന്നും കോടിയേരി പറഞ്ഞു

Related Articles

Latest Articles