Sunday, January 4, 2026

കണ്ണൂരില്‍ ചെങ്കൊടി വീണു; കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടം ; സുമ ബാലകൃഷ്ണന്‍ മേയറാകും

കണ്ണൂര്‍: യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയം പാസായതോടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. കോണ്‍ഗ്രസ് വിമതനും ഡപ്യൂട്ടി മേയറുമായ പി കെ രാഗേഷടക്കം 28 പേര്‍ പ്രമേയത്തെ പിന്തുണച്ചു. 26 പേരാണ് പ്രമേയത്തെ എതിര്‍ത്തത്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി കെ രാഗേഷ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരന് പരസ്യമായി പിന്തുണ നല്‍കിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

ആദ്യ ആറ് മാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനും ശേഷമുളള ആറ് മാസം ലീഗിലെ സി സീനത്തിനും നല്‍കാനാണ് യു ഡി എഫ് തീരുമാനം. പി കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സിപിഎമ്മിന്‍റെ ചെങ്കോട്ടയില്‍ നടന്ന രാഷ്ട്രീയ അട്ടിമറി പാര്‍ട്ടിക്ക് ക്ഷീണമായിരിക്കുകയാണ്.

Related Articles

Latest Articles