Monday, May 6, 2024
spot_img

സിപിഐഎം ജനകീയ പ്രതിരോധ ജാഥ ഇന്ന് മലപ്പുറത്ത് ; ജാഥയിൽ ഇ.പി. ജയരാജൻ പങ്കെടുക്കുന്ന കാര്യത്തിൽ അവ്യക്തത, ജാഥയിൽ അംഗമല്ലാത്തവർ പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്ന് എം.വി ഗോവിന്ദൻ

മലപ്പുറം : സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ഇന്ന് മലപ്പുറത്തേക്ക്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജാഥ നയിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ ഇന്ന് മലപ്പുറത്തേക്ക് പ്രവേശിക്കും.

എന്നാൽ ജാഥയിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പങ്കെടുക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കണ്ണൂർ ജില്ലയിൽ ഇന്നലെ നടന്ന സിപിഐഎം നേതൃയോഗത്തിൽ ഇ.പി.ജയരാജൻ പങ്കെടുത്തിരുന്നു. എന്നാൽ ജാഥയിൽ അംഗമല്ലാത്ത ഇ.പി ജയരാജൻ പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നായിരുന്നു എം.വി ഗോവിന്ദൻ  പ്രതികരിച്ചത്.

Related Articles

Latest Articles