Monday, September 21, 2026

ഭൂമി കയ്യേറ്റം: മന്ത്രി എം എം മണിയുടെ സഹോദരന് ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം

ഇടുക്കി: ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി വ്യാജരേഖകളുപയോഗിച്ച് കൈവശപ്പെടുത്തിയെന്ന കേസില്‍ വൈദ്യുതമന്ത്രി എം.എം.മണിയുടെ സഹോദരന്‍ എം.എം.ലംബോദരനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കി.

2004,05 കാലയളവില്‍ നടന്ന ക്രമക്കേടിനെ കുറിച്ച് 2007ല്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന മൂന്നാര്‍ ദൗത്യകാലത്താണ് ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും റവന്യൂ ഉദ്യോഗസ്ഥരും അടക്കം ഇരുപത്തിരണ്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്

Related Articles

Latest Articles