Monday, May 20, 2024
spot_img

മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നടന്‍ ദിലീപിന് നല്‍കരുതെന്ന് ആക്രമണത്തിനിരയായ നടി

ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നടന്‍ ദിലീപിന് നല്‍കരുതെന്ന ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടി. ഈ ആവശ്യം ഉന്നയിച്ച് നടി സുപ്രീംകോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡ് നടന്‍ ദിലീപിന് നല്‍കുന്നത് തന്‍റെ സ്വകാര്യതയ്ക്ക് ഭീഷണിയുണ്ടാക്കുമെന്ന് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയെ അറിയിച്ചു. അതോടൊപ്പം, കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടി കോടതിയില്‍ അപേക്ഷയും നല്‍കി. നേരത്തെ, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് ഈ ആവശ്യം ഉന്നയിച്ചത്.

Related Articles

Latest Articles