കൊച്ചി: നടൻ ദിലീപിന്റെ വീട്ടില്‍ റെയ്ഡ് (Dileep House Raid). ക്രൈബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവയിലെ വീട്ടില്‍ എത്തിയത്. വീട് അടഞ്ഞു കിടന്നതിനാല്‍ ഗേറ്റ് ചാടിക്കടന്നാണ് സംഘം അകത്തു പ്രവേശിച്ചതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളാണ് കേസിലെ വീണ്ടും സജീവമാക്കിയത്.
നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂറ് മാറുന്നതിന് പണം കൊടുത്ത് സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചതിനെ തെളിവുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. തന്റെ പക്കലുണ്ടായിരുന്ന എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്നും ബാലചന്ദ്ര കുമാര്‍ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയുടെ അടക്കം തെളിവുകള്‍ നേരത്തെ കൊടുത്തിരുന്നു. കേസില്‍ താന്‍ പറഞ്ഞ വിഐപി ദിലീപുമായി ഏറ്റവും അടുത്ത നില്‍ക്കുന്ന ആളാണ്. ഒരു മന്ത്രിയുടെ അടുത്ത സുഹൃത്താണ്.
അതോടൊപ്പം പള്‍സര്‍ സുനി അടക്കമുള്ളവര്‍ ജയിലില്‍ നിന്നിറങ്ങിയാല്‍ അവരെ അപായപ്പെടുത്താന്‍ അയാൾ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും സംവിധായകൻ ആരോപിച്ചിരുന്നു. നടനെതിരെ ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരും. സിനിമാ മേഖലയിലുള്ള നിരവധി ആളുകള്‍ അതിനായി മുന്നോട്ട് വരുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. ഒപ്പം നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. വധഭീഷണി, ഗൂഢാലോചന എന്നിവയുള്‍പ്പെടെ ഗുരുതരമായ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…