Saturday, January 10, 2026

മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണയ്ക്കും മുൻ ‍ഡിഐജി സുരേന്ദ്രനും ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് അയക്കും

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണയ്ക്കും മുൻ ‍ഡിഐജി സുരേന്ദ്രനും ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് അയക്കും.ചോദ്യം ചെയ്യലിന് ഹാജരാകേണ്ട സമയവും തീയതിയും എല്ലാം ഇന്ന് അറിയും.മോൻസൻ 25 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇരുവരെയും പ്രതിചേർത്തിരുന്നു. ലക്ഷ്മണയ്ക്കും സുരേന്ദ്രനും അടക്കം മോൻസന്‍ പണം നൽകിയതിന് രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.

അതേസമയം മോൻസൻ മാവുങ്കൽ കേസിൽ ചോദ്യം ചെയ്യലിനു വിളിച്ചതിനു പിന്നാലെ നിയമനടപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് സിജെഎം കോടതിയിൽ അപേക്ഷ നൽകും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. മുൻകൂർ ജാമ്യത്തിന് പോയേക്കില്ല. ഹൈക്കോടതിയെ സമീപിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് വിലയിരുത്തലാണ് നിലവിൽ ഉള്ളത്.

Related Articles

Latest Articles