Sunday, May 19, 2024
spot_img

സ്വപ്നക്കെതിരായ പരാതിയിൽ വിജേഷ് പിള്ളയുടെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച് ;കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ല

കണ്ണൂർ : സ്വപ്നക്കെതിരായ പരാതിയിൽ വിജേഷ് പിള്ളയുടെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്.സ്വപ്ന ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു വിജേഷ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജേഷ് പിള്ളയുടെ മൊഴി എടുത്തത്.ബുധനാഴ്ച്ചയാണ് കണ്ണൂരിലെ വീട്ടിൽ എത്തി മൊഴി എടുത്തത്. കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

അതേസമയം കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ കൊന്ന് കളയും എന്നതുൾപ്പടെ വിജേഷ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. സ്വപ്ന ബെംഗളുരുവിലെ കെ ആർ പുര പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. 30 കോടി രൂപ നൽകാമെന്നും കൈയ്യിലുള്ള മുഴുവൻ തെളിവുകളും നശിപ്പിച്ച് കുടുംബത്തോടൊപ്പം നാടുവിടണമെന്നുമാണ് വിജേഷ് തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്ന ആരോപിച്ചത്.

Related Articles

Latest Articles