Monday, September 21, 2026

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലപ്പുറത്ത് അറഫ ട്രാവല്‍സ് ഉടമ പോലീസ് പിടിയില്‍

മലപ്പുറം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പാവപ്പെട്ട ചെറുപ്പക്കാരിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി മുങ്ങിയ ട്രാവല്‍സ് ഉടമ പിടിയിൽ. കല്‍പകഞ്ചേരി കടുങ്ങാത്തുകുണ്ട് അറഫ ട്രാവല്‍സ് ഉടമ ഒഴൂര്‍ ഓമച്ചപ്പുഴ കൊമ്പത്ത് നിസാറിനെയാണ് കല്‍പകഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി കെ ദാസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഇയാൾ മാസങ്ങള്‍ക്ക് മുമ്പ് ട്രാവല്‍സ് അടച്ചുപൂട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് പ്രതി നാട്ടിലെത്തി തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

രണ്ടാഴ്ച മുമ്പായിരുന്നു ഇയാള്‍ നാട്ടിലെത്തിയത്. തിരൂര്‍ മംഗലം സ്വദേശി വാല്‍പറമ്പിൽ ദിനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Related Articles

Latest Articles