കുന്നിക്കോട്(കൊല്ലം): യുവാക്കളെ മർദിച്ച് മൃതപ്രായരാക്കിയശേഷം ഉടുമുണ്ടിൽ കെട്ടി വലിച്ചിഴച്ചു. മർദിച്ചവശരാക്കി അക്രമിയുടെ വീട്ടിൽ കൊണ്ടിട്ട യുവാക്കളെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിളക്കുടി പാപ്പാരംകോട് നൗഫി മൻസിലിൽ നൗഫൽ (38), ബന്ധു ആര്യങ്കാവ് സ്വദേശി സിദ്ധിഖ് (25) എന്നിവർക്കാണ് പരിക്കേറ്റത്. സിദ്ധിഖിന്റെ കൈപ്പത്തി ഒടിഞ്ഞിട്ടുണ്ട്. തലയ്ക്കും പൊട്ടലുണ്ട്. നൗഫലിന്റെ തലയ്ക്കും മൂക്കിനും പൊട്ടലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുന്നിക്കോട് സ്വദേശിയുമായ ചിമ്പു എന്ന മാർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാർഷലിനൊപ്പം ഉണ്ടായിരുന്നയാൾക്കായി പോലീസ് അന്വേഷണം തുടങ്ങി.

