Tuesday, May 14, 2024
spot_img

രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടികൂടിയത് 647 കോടിയുടെ കള്ളപ്പണമെന്നു വെളിപ്പെടുത്തൽ

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണവും ലഹരിമരുന്നും പിടിച്ചെടുത്തതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഇതുവരെ രാജ്യത്ത് 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത് . 1100 കോടിയുടെ ലഹരിമരുന്നും പിടിച്ചെടുത്തിട്ടുണ്ട് .

ആറു കോടിയുടെ കള്ളപ്പണവും മൂന്ന് കോടിയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും കണ്ടെടുത്തതായി കമ്മീഷന്‍ അറിയിക്കുന്നു. കൂടാതെ കണക്കില്‍പ്പെടാത്ത 500 കോടിയുടെ ആഭരണങ്ങളും രത്നങ്ങളും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

206 കോടിയുടെ മദ്യമാണ് പിടിച്ചെടുത്തത് .കേരളത്തില്‍ നിന്നും മൂന്ന് ലക്ഷത്തിന്റെ മദ്യം പിടികൂടിയാതായി റിപ്പോർട്ടുണ്ട് .ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടികൂടിയത് തമിഴ്നാട്ടില്‍ നിന്നുമാണ് . 187 കോടിയുടെ കള്ളപ്പണമാണ് തമിഴ്നാട്ടില്‍ നിന്നും പിടിച്ചെടുത്തത്.ആന്ധ്രയാണ് രണ്ടാം സ്ഥാനത്ത് 137 കോടി , ഇതേസമയം മിസോറാമില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും ഒരു രൂപയുടെ കള്ളപ്പണം പോലും പിടിച്ചെടുത്തട്ടില്ല.

Related Articles

Latest Articles