Sunday, November 29, 2026

ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ പറത്തേണ്ടെന്ന് തീരുമാനിച്ച് പൈലറ്റുമാരുടെ സംഘടന

ദില്ലി: നാളെ രാവിലെ 10 മണി മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ പറത്തേണ്ടെന്ന് തീരുമാനിച്ച് പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്രില്‍ഡിന്‍റേതാണ് തീരുമാനം. ശമ്പള കുടിശ്ശിക ലഭിക്കാത്തത് കാരണമാണ് പൈലറ്റുമാര്‍ നാളെ മുതല്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതം അറിയിച്ചത്.

മൂന്നര മാസമായി ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ഏകദേശം 1,100 ഓളം പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി ബാധിച്ചതായാണ് പൈലറ്റുമാരുടെ സംഘടനയുടെ വിലയിരുത്തല്‍.

Related Articles

Latest Articles