Thursday, January 8, 2026

വ്യാജ രേഖ ചമച്ച കേസ്; വിദ്യ 12ാം ദിവസവും കാണാമറയത്ത് തന്നെ,കരിന്തളത്ത് നിന്ന് ലഭിച്ചത് നിർണായക തെളിവുകൾ,ശമ്പളം തിരിച്ചു പിടിക്കാൻ ശുപാർശ ചെയ്യും

കൊച്ചി:മഹാരാജാസ് കോളേജ് വ്യാജരേഖാകേസ് പ്രതി വിദ്യ12ാം ദിനവും കാണാമറയത്ത് തന്നെ.പ്രതി വടക്കൻ കേരളത്തിലുണ്ടെന്നാണ് പൊലീസ് നിഗമനം.എന്നാൽ ഇപ്പോഴും പൊലീസിന് ഇവരെ കണ്ടെത്താനായിട്ടില്ല. അതിനിടെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം നടപടിക്ക് ശുപാർശ ചെയ്യും

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അട്ടപ്പാടി ഗവ. കോളജിലെത്തി ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ മൊഴിയെടുത്തു. രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഉന്നത വിദ്യാഭ്യാസ വകുപ്പ് തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ ടി. ആൽബർട്ട് ആന്റണി, ഹെഡ് അക്കൗണ്ടന്റ് എ.പി. രഘുനാഥ്, സൂപ്രണ്ട് സജീവ് എസ്. മേനോൻ എന്നിവരാണ് അന്വേഷണത്തിനെത്തിയത്.

Related Articles

Latest Articles