Wednesday, December 17, 2025

കുരുന്നിനോട് ക്രൂരത!;20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു;35 കാരൻ അറസ്റ്റിൽ

മുംബൈ:20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ച അയൽവാസിയായ 35 കാരൻ അറസ്റ്റിൽ.
കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. കുഞ്ഞിനെ പ്രതി തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് മുംബൈ പോലീസ് അറിയിച്ചു. വീട്ടിലെത്തിയ ശേഷം കുട്ടി നിർത്താതെ കരയുന്നത് കണ്ട് അമ്മയ്ക്ക് സംശയം തോന്നി.

തുടർന്ന് പെൺകുട്ടിയെ മാതാവ് അടുത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോൾ ബലാത്സംഗത്തിനിരയായെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. അമ്മയുടെ പരാതിയിൽ വർളി പോലീസ് പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles