Tuesday, October 20, 2026

ലഹരിക്കേസിൽ പിടിമുറുക്കി എൻസിബി; പ്രമുഖ സിനിമാ നിർമ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടിൽ റെയ്‌ഡ്‌

മുംബൈ: മുംബൈ ആഢംബരക്കപ്പലിലെ ലഹരിപാര്‍ട്ടി നടത്തിയ കേസില്‍ ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിയുടെ വസതിയിലും ഓഫീസിലും റെയ്‌ഡ്‌. നാര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് (എൻസിബി) പരിശോധന നടത്തിയത്. പിടിയിലായ അഖിത് കുമാറിന്റെ ചോദ്യം ചെയ്യലിലാണ് ഖത്രിയുടെ പങ്കിനെ പറ്റി സൂചനകൾ ലഭിച്ചത്.

കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെയും മറ്റ് പ്രതികളെയും 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ആര്യൻ ഖാൻ ഇടക്കാല ജാമ്യപേക്ഷ ഇന്ന് സമർപ്പിച്ചേക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യപേക്ഷ സമർപ്പിക്കുക. എന്നാൽ ജാമ്യത്തെ ശക്തമായി എതിർക്കുമെന്ന് എൻസിബി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യാ കേസിലും ഇംതിയാസ് ഖത്രി പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ മുൻ മാനേജർ‌ ശ്രുതി മോദിയുടെ അഭിഭാഷകനാണ്, മരണത്തിൽ ഖത്രിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉന്നയിച്ചത്. സുശാന്തിനും നടി റിയ ചക്രവർത്തിക്കും ഇംതിയാസാണ് ലഹരിമരുന്നു നൽകിയതെന്നായിരുന്നു അഭിഭാഷകന്റെ വാദം.

Related Articles

Latest Articles