Sexual-assault-against-house-wife-police-arrest
തിരുവനന്തപുരം: കൊലപാതകം, മോഷണം തുടങ്ങിയ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയെ പോലീസ് പിടികൂടി. മുരുക്കുംപുഴ മുണ്ടയ്ക്കല്‍ റ്റി.പി ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന ബിനോ എന്ന് വിളിക്കുന്ന ബിനോയി(45)യെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാള്‍ 2005ല്‍ ഒരു മോഷണക്കേസിലും, 2013ല്‍ വലിയതുറ സ്വദേശി രതീഷ് എന്നയാളെ കൊലപ്പെടുത്തിയ കേസിലും പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. മോഷണക്കേസില്‍ ഇയാള്‍ക്കെതിരെ എല്‍.പി വാറണ്ടും കൊലക്കേസില്‍ വാറണ്ടും കോടതി പുറപ്പെടുവിച്ചിരുന്നു. സ്ഥിരം മേല്‍വിലാസമില്ലാത്ത ഇയാള്‍ കര്‍ണാടകയിലും തമിഴ്നാട്ടിലുമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്കഴിഞ്ഞിരുന്നു.
പൊലീസ് സംഘം ഇയാളുടെ ബംഗളൂരുവിലെ ഒളിത്താവളം കണ്ടെത്തി അവിടെ എത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അവിടെനിന്നു കടന്ന ഇയാള്‍ മുരുക്കുംപുഴയില്‍ വാടകവീട് എടുത്ത് കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു. കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമീഷണര്‍ ഹരി സി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീണ്‍ ജെ.എസ്, എസ്.ഐമാരായ ജിനു, മിഥുന്, ഷാജുകുമാര്‍, സി.പി.ഒമാരായ ബിനു, ശ്യാം, അരുണ്‍, ശൈലേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് മുരുക്കുംപുഴയില്നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…