വിഴിഞ്ഞം: ആഹാരവും വെള്ളവും കിട്ടാതെ നായ ചത്ത സംഭവത്തില്‍ ഉടമസ്ഥനെതിരെ പോലീസ് കേസെടുത്തു.അയല്‍വാസിയുടെ പരാതിയില്‍ വിഴിഞ്ഞം പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെങ്ങാനൂര്‍ സ്വദേശിയാണ് അയല്‍വാസിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
മരണ കാരണമറിയാന്‍ പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള അപേക്ഷ പോലീസ് മൃഗാശുപത്രി അധികൃതര്‍ക്കും നല്കി. കൂലിപ്പണിക്കാരനായ വീട്ടുടമസ്ഥന് മൂന്ന് വര്‍ഷം മുന്‍പാണ് റോട്ട് വീലര്‍ വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍നായയെ വാങ്ങിയത്. പരിപാലിക്കാന്‍ സ്ഥലമില്ലാതെ വന്നതോടെ ഉടമസ്ഥന് വീടിന് സമീപത്തെ തെങ്ങിന് ചുവട്ടില്‍ ആണ് കെട്ടിയിരുന്നത്. വേണ്ട ആഹാരവും വെള്ളവും നല്കിയിരുന്നുമില്ല.
തുടര്‍ന്ന് അയല്‍വാസി കഴിഞ്ഞ ദിവസം നായയുടെ ദയനീയാവസ്ഥ കോവളത്തെ നായസംരക്ഷണ സംഘങ്ങളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നായയുടെ ഉടമസ്ഥനെ കണ്ടെത്തി മൊഴിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.