Tuesday, May 21, 2024
spot_img

കുസാറ്റ് ദുരന്തം ! മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; ഹെൽപ് ഡെസ്‌ക് തുറന്നു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടന്ന ടെക് ഫെസ്റ്റലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരിൽ 3 പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശിനി ആൻ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ്. എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവർ മൂന്ന് പേരും രണ്ടാം വർഷ എഞ്ചിനീയറിങ് വിദ്യാർത്ഥികളാണ് .ദുരന്തത്തിൽ ഹെൽപ് ഡെസ്‌ക് തുറന്നു !
വിളിക്കേണ്ട നമ്പർ 8590886080, 9778479529

51 പേരാണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ നാല് പേരുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കുട്ടികള്‍ ആഘോഷപൂര്‍വം ആസ്വദിക്കുന്നതിനിടെ വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപ്രതീക്ഷിത അപകടം. കുസാറ്റിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും സ്‌കൂള്‍ ഓഫ് എന്‍ജിനിയറങ്ങിലെ വിദ്യാര്‍ഥികളും ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.

ഇതിന്റെ ഭാഗമായുള്ള ഗാനസന്ധ്യയിലേക്കുള്ള പ്രവേശനം ഡിപ്പാര്‍ട്ട്‌മെന്റിലെ കുട്ടികള്‍ക്കു മാത്രമായി നിയന്ത്രിച്ചിരുന്നു എന്നാണ് വിവരം. എന്നാല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്കു കടക്കാനായി കൂടുതല്‍ പേര്‍ ഗേറ്റിന് പുറത്തു കാത്തുനിന്നിരുന്നു. മഴ ചാറിയതോടെ ഗേറ്റ് തള്ളിത്തുറന്ന് കുട്ടികള്‍ കൂട്ടമായി ഉള്ളിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുകയും ഗേറ്റ് കടന്ന വിദ്യാർത്ഥികള്‍ തിരക്കില്‍പെട്ട് താഴെയുള്ള പടകളിലേക്കു വീഴുകയായിരുന്നു. ഇവര്‍ വീണതറിയാതെ പിന്നാലെ തള്ളിക്കയറിയവര്‍ ഇവരെ ചവിട്ടിയതാണ് മരണകാരണമെന്നാണ് കരുതുന്നത്.

Related Articles

Latest Articles