Wednesday, May 15, 2024
spot_img

ഇസ്ലാമിക ഭീകരതയുടെ വിരൂപമുഖം; പത്തു ഭീകരർ 166 പേരുടെ ജീവനെടുത്ത ആക്രമണം; രാജ്യത്തെ അറുപതിലധികം മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 15 വർഷങ്ങൾ

ഇസ്ലാമിക ഭീകരതയുടെ വിരൂപമുഖം വെളിവാക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് 15 വർഷങ്ങൾ തികയുകയാണ്. രാജ്യത്തെ മുഴുവൻ ഏതാണ്ട് മൂന്നു ദിവസങ്ങൾ മുൾമുനയിൽ നിർത്തിയ ഭീകരാക്രമണമായിരുന്നു അത്. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച 10 ഭീകരരായിരുന്നു അന്ന് മുംബൈ നഗരത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. 166 പേരാണ് ആക്രമണത്തിൽ മരിച്ചത്. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് അന്ന് ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നത്. നാലു ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഏറ്റുമുട്ടലില്‍ ഒന്‍പത് ഭീകരരെയാണ് സുരക്ഷാ സേനകള്‍ വധിച്ചത്.

22 സുരക്ഷാ സേനാംഗങ്ങളാണ് അന്ന് വീരമൃത്യു വരിച്ചത്. വിദേശത്തു നിന്നും എത്തിയ സഞ്ചാരികളടക്കം കൂട്ടക്കൊലയ്ക്ക് ഇരയായി. ഭീകരരിൽ അജ്മൽ കസബിനെയൊഴികെ മറ്റെല്ലാവരെയും ഭീകരർ വധിച്ചു. അജ്മൽ കസബിനെ ജീവനോടെ പിടിക്കാൻ കഴിഞ്ഞത് അന്വേഷണത്തെ ഏറെ സഹായിച്ച നേട്ടമായി. കസബിനെ 2012 നവംബര്‍ 21-ന് വിചാരണക്കൊടുവിൽ തൂക്കിലേറ്റി. കസബ് ഒരു പാകിസ്ഥാന്‍ പൗരനാണെന്ന കാര്യം പാകിസ്ഥാന്‍ ആദ്യം നിഷേധിച്ചെങ്കിലും 2009 ജനുവരിയില്‍ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരെ, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വിജയ് സലാസ്‌കര്‍, അശോക് കാംതെ എന്നിവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. താജ് ഹോട്ടലില്‍ നിന്ന് ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തില്‍ മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും വീരമൃത്യു വരിച്ചു. 31 ആളുകള്‍ ഹോട്ടലിനകത്ത് കൊല്ലപ്പെട്ടു. അതിഥികളും ആതിഥേയരും ഇതില്‍ ഉള്‍പ്പെടുന്നു.115 വര്‍ഷത്തെ പാരമ്പര്യമുള്ള ഹോട്ടലില്‍ ഇന്നും അന്നത്തെ ഭീകരാക്രമണത്തിന്റെ ചിഹ്നങ്ങള്‍ അവശേഷിക്കുന്നുണ്ട്.

രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് നേരെ വലിയ ചോദ്യ ചിഹ്നങ്ങൾ ഉയർന്ന ഭീകരാക്രമണമായിരുന്നു മുംബൈയിൽ ഉണ്ടായത്. ഭീകരർ സമുദ്രമാർഗ്ഗം നഗരത്തിലെത്തിയിട്ടും അതിന്റെ സൂചനപോലും രാജ്യത്തിന് ലഭിച്ചില്ല. സമുദ്രാതിർത്തികളിലുണ്ടായിരുന്ന സുരക്ഷാ പഴുത് ഭീകരർ ഉപയോഗിക്കുകയായിരുന്നു. അന്വേഷണത്തിൽ പാകിസ്ഥാന്റെ കരങ്ങൾ വ്യക്തമായിട്ടും ആ രാജ്യത്തിന് നേരെ ചെറുവിരലനക്കാൻ അന്നത്തെ ഭരണ സംവിധാനങ്ങൾക്ക് സാധിച്ചില്ല.

Related Articles

Latest Articles