Monday, May 6, 2024
spot_img

മിന്നൽ മുരളിയിൽ അദ്ദേഹത്തിന്റെ ശബ്‌ദമായി, അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ: ഹരീഷ് പേരടി

മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ എത്തിയ സിനിമയാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയിത ‘മിന്നല്‍ മുരളി’. ചിത്രത്തിൽ അന്തരിച്ച നടൻ പി ബാലചന്ദ്രൻ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്കിടെയാണ് ബാലചന്ദ്രൻ വിടപറയുന്നത്. ഇതോടെ സിനിമയിൽ അദ്ദേഹത്തിന് ശബ്ദം നൽകിയത് നടൻ ഹരീഷ് പേരടിയായിരുന്നു. ​ഗുരുസ്ഥാനിയനായ ബാലചന്ദ്രന്റെ ശബ്ദമായതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ കുറിപ്പ്

എന്റെ നാടക രാത്രികളിൽ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..മിന്നൽ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാൻ വേണ്ടി ബേസിൽ എന്നെ വിളിച്ചപ്പോൾ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി…_ ഹരീഷ് പേരടി കുറിച്ചു.

ഡിസംബർ 24നാണ് നെറ്റ്ഫ്ലിക്സിലാണ് മിന്നൽ മുരളി റിലീസ് ചെയ്തത്. ചിത്രത്തിന്റെ തുടക്കം മുതലേ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിന്നലേറ്റ് മുരളിക്ക് അത്ഭുത ശക്തി ലഭിക്കുന്നതാണ് ചിത്രം പറയുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളി എത്തിയത്.

ടൊവിനോയ്ക്ക് പുറമേ വില്ലൻ കഥാപാത്രമായെത്തി ഗുരു സോമസുന്ദരവും കൈയടി നേടി. ഫെമിനി, അജു വർഗീസ്, ബൈജു, പി.ബാലചന്ദ്രൻ, മാസ്റ്റർ വസിഷ്ഠ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ ടോപ്പ് 10′ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’.

Related Articles

Latest Articles