Monday, October 5, 2026

കെടി ജലീൽ വിയർക്കുന്നു, രക്ഷപ്പെടില്ല; പുതിയ നോട്ടീസുമായി കസ്റ്റംസ് എത്തുന്നു

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് അടുത്തയാഴ്ച കസ്റ്റംസ് നോട്ടിസ് നല്‍കും. നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലും മുന്‍പും മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ചട്ടലംഘനം നടത്തി ഖുര്‍ ആന്‍ എത്തിച്ച്‌ വിതരണം നടത്തിയതില്‍ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

കെടി ജലീലിന്‍റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണിലെ മായ്ച്ചു കളഞ്ഞ വിവരങ്ങള്‍ കസ്റ്റംസ് വീണ്ടെടുത്തിരുന്നു. ഇതിന് ശേഷമാണ് ജലീലിനെ ചോദ്യം ചെയ്തത്.

Related Articles

Latest Articles