Wednesday, May 15, 2024
spot_img

ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ സൈബര്‍ ആക്രമണം

കോഴിക്കോട്: രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച, പുറത്താക്കപ്പെട്ട ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം. ലീഗ് അണികൾ എന്നവകാശപ്പെടുന്നവരാണ് അധിക്ഷേപിക്കുന്നത്.

ഫറൂഖ് കോളേജിലെ യൂണിയൻ ഭാരവാഹി ആയിരുന്നു മിനാ ജലീൽ. മുസ്ലീം ലീഗ് നേതൃത്വത്തെയും എംഎസ്എഫ് നേതൃത്വത്തെയും വിമർശിച്ചുകൊണ്ടാണ് മിനാ ജലീൽ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഹരിതയുടെ നേതാക്കൾക്ക് നീതി ലഭിച്ചിട്ടില്ലെന്നും. അതിക്ഷേപമാണ് നടന്നതെന്നും അവർ അടിവരയിടുന്നു.

ഹരിതയ്ക്ക് അകത്തുള്ള ഒരു നേതാവിന്റെ ഭർത്താവാണ് അതിക്ഷേപം നടത്തിയത് എന്നിട്ടും നേതാവ് പ്രതികരിച്ചില്ല. ലൈംഗിക തൊഴിലാളികൾ എന്ന് പോലും അതിക്ഷേപിച്ചുവെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.

പോസ്റ്റിന് താഴെയുള്ള കമന്റുകളെല്ലാം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണ്. എന്ത് യോഗ്യതയാണ് ഇത്തരമൊരു സ്ഥാനത്തിരിക്കാനെന്നും മുന്നേ പുറത്തേക്കേണ്ടതായിരുന്നുവെന്നുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ആളെന്നും ഇവരെ ചിലർ വിളിക്കുന്നു.

മുസ്ലീം ലീഗ് ചേരിതിരിവ് കൃത്യമായി പ്രകടമാകുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ ഉള്ളതെല്ലാം. അതേസമയം പുറത്താക്കപ്പെട്ട ഹരിതാ നേതാക്കളെല്ലാം ക്ലബ് ഹൌസിൽ ഇന്നലെ ഒത്തുകൂടുകയും പൊതു ചർച്ച നടത്തുകയും ചെയ്തിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles