Monday, May 6, 2024
spot_img

“ജാഗ്രത പുലർത്താൻ പറഞ്ഞത് അവിവേകമോ?” പാലാ ബിഷപ്പിനെ അനുകൂലിച്ച് ദീപികയിൽ ശക്തമായ മുഖ പ്രസംഗം; മുഖ്യമന്ത്രിക്ക് കടുത്ത വിമർശനം; നിലപാടിലുറച്ച് സഭ

തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച്‌ ദീപിക. എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച മുഖ പ്രസംഗത്തിലാണ് ലൗ ജിഹാദും നര്‍കോട്ടിക് ജിഹാദും സത്യമെന്ന് ദീപിക ആവര്‍ത്തിച്ച്ത്. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടോടെയാണ് പുതിയ മുഖ പ്രസംഗം.

പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും മുഖ പ്രസംഗത്തിൽ പറയുന്നു. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പി.ടി. തോമസ് എം.എല്‍.എ.യും കുറ്റപ്പെടുത്തിക്കൊണ്ടാണ് മുഖ പ്രസംഗം. പാലാ ബിഷപ്പിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പത്രത്തിന്റെ മുഖ പ്രസംഗം.

Related Articles

Latest Articles