Friday, September 25, 2026

സൈക്കിൾ പോളോ മുൻ ഇന്ത്യൻ ക്യാപ്ടന്‍ ടി. കുമാർ വിടവാങ്ങി; നഷ്ടമായത് ഇന്ത്യന്‍ ടീമിനെ നയിക്കുകയും ലോകകപ്പ് സ്വന്തമാക്കുകയും ചെയ്ത അതുല്യ പ്രതിഭ

തിരുവനന്തപുരം: സൈക്കിൾ പോളോ മുൻ ഇന്ത്യൻ ക്യാപ്ടന്‍ ടി. കുമാർ അന്തരിച്ചു. 1996 ല്‍ അമേരിക്കയില്‍ നടന്ന സൈക്കിള്‍ പോളോ ലോക കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയും കപ്പ് സ്വന്തമാക്കുകയും ചെയ്ത് ക്യാപ്ടനായിരുന്നു ടി കുമാര്‍.1999 ല്‍ കാനഡയിലും കുമാറിന്റെ ക്യാപ്ടന്‍സിയില്‍ ഇന്ത്യന്‍ ടീം കിരീടം സ്വന്തമാക്കി.

2000 ല്‍ ഇന്ത്യയില്‍ വച്ച് നടന്ന ലോക കപ്പും സ്വന്തമാക്കിയ ടീമിന്റെ ക്യാപ്ടന്‍ കുമാറായിരുന്നു. 1996 മുതല്‍ 2002 വരെ ഇന്ത്യന്‍ ടീമില്‍ കളിച്ച ടി കുമാര്‍ തുടര്‍ന്നുള്ള ഇരുപത് വര്‍ഷം പരിശീലകനായും കായിക മേഖലയില്‍ തിളങ്ങി.

സംസ്കാരം ഇന്നലെ രാത്രി 9 ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു. പ്രമേഹ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ആഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.

Related Articles

Latest Articles