Wednesday, May 15, 2024
spot_img

തെക്ക് – കിഴക്കൻ അറബികടലിൽ ചക്രവാതചുഴി;24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദത്തിന് സാധ്യത,പത്തനംതിട്ടയിലും ഇടുക്കിയിലും പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: അറബികടലിൽ ചക്രവാതചുഴി രൂപപ്പെട്ടു.24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.48 മണിക്കൂറിൽ ഇത് തീവ്ര ന്യൂനമർദ്ദമായി രൂപാന്തരപ്പെടുമെന്നാണ് വിവരം.മത്സ്യബന്ധനത്തിന് പോകുന്നവർ ഉൾപ്പടെയുള്ള എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.അതോടൊപ്പം തന്നെ പിടിയ്ക്കും മഴയ്ക്കും സാധ്യത ഉള്ളതായും പറയുന്നു.

അതേസമയം, സംസ്ഥാനത്ത് കാലവർഷമെത്താൻ വൈകുമെന്നാണ് പുതിയ വിവരം. മിനിക്കോയ് തീരത്തായുള്ള കാലവർഷത്തിന് കാര്യമായ പുരോഗതിയില്ലാത്തത് കൊണ്ട് തന്നെ കാലവർഷമെത്താൻ ഇനിയും വൈകുമെന്നാണ് അറിയാൻ കഴിയുന്നത്.അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles