തിരുവനന്തപുരം: ഇന്നത്തെ സമൂഹത്തിൽ കുട്ടികൾ മൊബൈല്‍ ഫോണ്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയുള്ള കുട്ടികളെ രക്ഷിക്കാനായി സംസ്ഥാനത്ത് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ഒരുങ്ങുകയാണ്. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഡിജിറ്റല്‍ അഡിക്ഷന് വേണ്ടി ഒരു വിമുക്തി കേന്ദ്രം ആരംഭിക്കുന്നത്. കേരളാ പോലീസിന്റെ കീഴിൽ ഡി -ഡാഡ് എന്ന പേരിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. കുട്ടികള്‍ മൊബൈല്‍ ഉപയോഗത്തിന് അടിമകളാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ഡി -ഡാഡ് പദ്ധതി വരുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടതൽ പേര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കേരളത്തിലാണ്. ജനസംഖ്യയുടെ അറുപത് ശതമാനം പേര്‍ ഇവിടെ മൊബൈല്‍ ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
കോവിഡ് കാലത്തെ ലോക്ഡൗൺ ആണ് കുട്ടികളെ മൊബൈലിലേക്കും ഇന്‍റര്‍നെറ്റിലേക്കും കൂടുതല്‍ അടുപ്പിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത് . പഠനാവശ്യത്തിന് കൂടി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കുട്ടികളിൽ മൊബൈല്‍ ഫോണ്‍ ഉപയോഗം ശീലമായത്. മൊബൈല്‍ ഫോണിന്റെ അമിതോപയോഗം കുട്ടികളെ രോഗികളാക്കി മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഡിജിറ്റല്‍ ഡിഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

