Wednesday, May 15, 2024
spot_img

ഇന്ധന സെസ് ; ജനങ്ങളെ ബുദ്ധിമുട്ടിലാക്കാൻ തുനിഞ്ഞിറങ്ങി സർക്കാർ , വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷം ,എംഎൽഎമാർ നടന്നെത്തി പ്രതിഷേധിക്കും

തിരുവനന്തപുരം : കഴിഞ്ഞ ദിവസമാണ് സർക്കാരിന്റെ നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളുണ്ടായത്.പ്രഖ്യാപനങ്ങളിൽ എന്തെങ്കിലും ഇളവുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. രണ്ടു രൂപ സെസ് ഒരു രൂപയാക്കി കുറക്കാനായിരുന്നു എൽഡിഎഫിലെ ആദ്യചർച്ചകളും. പക്ഷേ എംഎഎൽമാരുടെ സത്യാഗ്രഹമടക്കം പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ കുറച്ചാൽ ക്രെഡിറ്റ് യുഡിഎഫിനാകുമെന്നായി പിന്നീടുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെ നിലപാട് കടുപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കാൻ തന്നെയാണ് സർക്കാർ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്.

ഇന്ധന സെസ് കുറക്കാൻ തയ്യാറാകാത്ത സർക്കാർ നടപടിക്കെതിരെ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുകയാണ്. എംഎൽഎമാർ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ സഭാ മന്ദിരത്തിലേക്ക് പ്രതിഷേധ നടത്തം സംഘടിപ്പിക്കും. ചോദ്യോത്തരവേള മുതൽ സഭയിൽ പ്രതിഷേധം തുടങ്ങും. സഭ സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് വരെ പ്രതിഷേധം എത്താൻ സാധ്യത ഉണ്ട്. സഭയ്ക്ക് പുറത്ത് യുഡിഎഫ് പ്രവർത്തകർ സമരം കടുപ്പിക്കും. അതേസമയം പ്രതിപക്ഷത്തെ നാല് എംഎൽഎമാരുടെ സഭാ കവാടത്തിലെ സത്യഗ്രഹ സമരം നാലാം ദിവസവും തുടരുകയാണ്.

Related Articles

Latest Articles