Sunday, May 19, 2024
spot_img

ബിജെപി വനിതാ കൗൺസിലർമാർക്കെതിരെ ഡി ആർ അനിലിന്റെ സ്ത്രീ വിരുദ്ധ പരാമർശം: മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബിജെപി

തിരുവനന്തപുരം : മേയറുടെ കത്ത് വിവാദത്തിലെ സമരത്തിനിടയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡിആർ അനിൽ തിരുവനന്തപുരം നഗരസഭയിലെ ബിജെപി വനിതാ കൗൺസിലർമാർക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുമെന്ന് ബിജെപി. നടപടി ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും കത്തയച്ചു . നഗരസഭയിൽ രാപ്പകൽസമരം നടത്തിയ അംഗങ്ങളെ പൊലീസ് അർദ്ധരാത്രി അറസ്റ്റ് ചെയ്ത് നീക്കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് ആരോപിച്ചു.

‘പൈസ ആണ് ആവശ്യമെങ്കിൽ വേറെ പണിക്ക് പോകണം’’എന്നായിരുന്നു ഡി ആർ അനിൽ നടത്തിയ വിവാദ പരാമർശം. ബിജെപി വനിത കൌണ്‍സിലര്‍മാര്‍ മേയറുടെ വഴിതടയുകയും ചെയ്തു. ഇതിനിടെ നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്ന് പൊലീസിന്റെയും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരുടെയും സഹായത്തോടെ മേയര്‍ ഡയസിലെതുകയായിരുന്നു. . ഒൻപത് വനിതാ ബിജെപി അംഗങ്ങളെ മേയർ സസ്പെന്റ് ചെയ്യുകയുമുണ്ടായി.

തിരുവനന്തപുരം കോർപ്പറേഷനിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മേയറുടെ പേരിലുള്ള കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. . തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജി നൽകിയത് .

Related Articles

Latest Articles