Wednesday, May 8, 2024
spot_img

ഭർത്താവിന് സർക്കാർ ജോലി വാഗ്ദാനംചെയ്ത്
യുവതിയുടെ വൃക്ക തട്ടിയെടുത്തു !!!

ഹരിയാന : ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഭാര്യയുടെ വൃക്ക തട്ടിയെടുത്തു. ബല്ലാബ്ഗഡ് സ്വദേശിനിയായ 30-കാരിയാണ് തട്ടിപ്പിനിരയായത് . വൃക്ക ദാനം ചെയ്യുന്നതിന് പകരമായി ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്താണ് തന്നെ തട്ടിപ്പിനിരയാക്കിയത് എന്നാണു യുവതിയുടെ പരാതി.

രണ്ടു വര്‍ഷം മുമ്പാണ് വൃക്ക ആവശ്യമുണ്ടെന്ന പരസ്യം കണ്ട യുവതി ഇയാളെ ബന്ധപ്പെടുന്നത്. പിന്നീട് മനസ്സ് മാറിയ യുവതി അവയവദാനത്തില്‍ പിന്മാറി. പക്ഷേ തട്ടിപ്പുകാരൻ തുടരെ ഫോണില്‍ യുവതിയെ വിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുകയും യുവതിയെ വൃക്ക ദാനം ചെയ്യാന്‍ സമ്മതിപ്പിക്കുകയുമായിരുന്നു.

ഓഗസ്റ്റില്‍ യുവതി വൃക്ക ദാനം ചെയ്തു. പക്ഷേ യുവതിയുടെ ഭര്‍ത്താവിന് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. ഫരീദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ പരാതിയില്‍ ഫരീദാബാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles