Saturday, October 3, 2026

ആനി രാജയെ പിന്തുണച്ചു; പിന്നാലെ ഡി. രാജയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്ന് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ ഉയർന്നത് രൂക്ഷ വിമര്‍ശനം. ആനി രാജയെ ന്യായീകരിച്ചതിനെതിരെയാണ് വിമര്‍ശനം ഉയർന്നിരിക്കുന്നത്

ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് ദേശീയ എക്സിക്യൂട്ടിവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ന്യായീകരിച്ചതിലാണ് വിമര്‍ശനം ഉയർന്നത്.

കേരളാ പോലീസില്‍ ആര്‍എസ്‌എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യ വിമര്‍ശനത്തെയാണ് ഡി രാജ ന്യായീകരിച്ചത്. യുപിയിലായാലും കേരളത്തിലായാലും പോലീസിന്‍റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്നും ഡി രാജ പറഞ്ഞിരുന്നു.

Related Articles

Latest Articles