Monday, June 3, 2024
spot_img

മുസ്ലിം ലീഗിൽ വൻ കലാപം കുഞ്ഞാലിക്കുട്ടിയുടെ കഴുത്തിന് പിടിക്കാൻ ‘തങ്ങളു’ടെ മകൻ ലീഗ് പിളർപ്പിലേക്ക്

മുസ്ലിം ലീഗിൽ വൻ കലാപം കുഞ്ഞാലിക്കുട്ടിയുടെ കഴുത്തിന് പിടിക്കാൻ ‘തങ്ങളു’ടെ മകൻ ലീഗ് പിളർപ്പിലേക്ക്

ഒടുവിൽ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ യൂ​ത്ത്‌​ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റും പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ മ​ക​നു​മാ​യ മോ​യി​ന്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ രം​ഗ​ത്ത്. ച​ന്ദ്രി​ക പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണെ​ന്നും നാ​ല് പ​തി​റ്റാ​ണ്ടാ​യി ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്ത​ത് അ​ദ്ദേ​ഹ​മാ​ണെ​ന്നും കോ​ഴി​ക്കോ​ടെ ലീ​ഗ് ഹൗ​സി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മൊ​യി​ന്‍ അ​ലി പ​റ​ഞ്ഞു. നാ​ലു​പ​തി​റ്റാ​ണ്ടാ​യി ച​ന്ദ്രി​ക​യു​ടെ ധ​ന​കാ​ര്യം നി​യ​ന്ത്രി​ക്കു​ന്ന​ത് കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ്. പു​തി​യ ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ ഷ​മീ​ര്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ നോ​മി​നി​യാ​ണ്.

ഷ​മീ​റി​നെ അ​ന്ധ​മാ​യി വി​ശ്വ​സി​ച്ച​താ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്നും, ഇ​ക്കാ​ര്യ​ത്തി​ല്‍ സു​താ​ര്യ​ത ഇ​ല്ലാ​തെ പോ​യ​തി​നാ​ലാ​ണ് പ്ര​ശ്‌​ന​ത്തി​ല്‍ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍​ക്ക് ഇ​ഡി​ക്ക് മു​ന്നി​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കേ​ണ്ടി​വ​ന്ന​തെ​ന്നും പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ഇ​ങ്ങ​നെ ഒ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മോ​യി​ന്‍ അ​ലി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് ശേ​ഷം ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ണ്. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ പേ​ടി​ച്ച് പ​ല​രും മി​ണ്ടാ​തി​രി​ക്കു​ക​യാ​ണ്. ഫ​ണ്ട് വി​വാ​ദം പു​റ​ത്തു​വ​ന്ന​പ്പോ​ഴെ​ങ്കി​ലും ഷ​മീ​റി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മാ​യി​രു​ന്നു. പാ​ര്‍​ട്ടി ഇ​നി​യെ​ങ്കി​ലും യു ​ടേ​ണ്‍ എ​ടു​ക്ക​ണം, മോ​യി​ന്‍ അ​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇ​തി​നി​ടെ, മോ​യി​ന്‍ അ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ​ങ്ക് സൂ​ചി​പ്പി​ച്ച് സം​സാ​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മ​മു​ണ്ടാ​യി. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍ റാ​ഫി പു​തി​യ​ക​ട​വ് മോ​യി​ന്‍ അ​ലി​യെ ചോ​ദ്യം ചെ​യ്ത് വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ന്ന ഹാ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ട​പെ​ട്ട് ഇ​യാ​ളെ തി​രി​ച്ച​യ​ച്ചു. എന്തായാലും ലീഗിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് കേരളം രാഷ്ട്രീയത്തിന് തന്നെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles