Friday, May 10, 2024
spot_img

അറിയാമോ… അഗസ്ത്യ രാമായണത്തിന്റെ ഈ സവിശേഷതകൾ

അറിയാമോ… അഗസ്ത്യ രാമായണത്തിന്റെ ഈ സവിശേഷതകൾ | RAMAYANA

രാമായണം അനേകമുണ്ട്. വാല്മീകിരാമായണം ,വ്യാസ രാമായണം ,കമ്പരാമായണം ,ശതമുഖരാമായണം, ആനന്ദരാമായണം,അത്ഭുതരാമായണം ,അഗസ്ത്യരാമായണം, ഹനുമത് രാമായണം, തുളസിരാമായണം, അദ്ധ്യാത്മരാമായണം എന്നിങ്ങനെ.. ഇതില്‍ ഭക്തിപ്രദാനമായ അദ്ധ്യാത്മരാമായണമാണ് കുടുതല്‍ പ്രചാരം. എന്നാല്‍ താരകമന്ത്ര ആച്യാരനായ അഗസ്ത്യ മഹര്‍ഷി രചിച്ച അഗസ്ത്യരാമായണം ഇവയില്‍ ഏറ്റവും മികച്ചതാണ്.

മറ്റു രാമായണങ്ങളിൽ കാണാത്തതും അതിനാൽ സമാധാനമില്ലാതെ കിടക്കുന്നതുമായ പല സംശയങ്ങള്‍ക്കും അഗസ്ത്യരാമായണത്തിൽ സമാധാനമുണ്ട്. ശ്രീരാമന്‍ ബാലിയെ ഒളിയമ്പെയ്തു കൊന്നത് നന്നായോ, വാനരന്മാര്‍ മണ്ഡോദരിയെ അമര്യാദയാംവിധം ഉപദ്രവിച്ചത് നന്നായോ, വട്ടത്തില്‍ നില്‍ക്കുന്ന സപ്തസാലങ്ങളെ ശ്രീരാമന്‍ ഒരമ്പുകൊണ്ടു ഖണ്ഡിച്ചതെങ്ങനെ, കൈകേയിക്ക് കീലത്തിൽ കൈകടത്തി രഥത്തെ കേടുകൂടാതെ രക്ഷിക്കാന്‍ സാധിച്ചതെങ്ങനെ, എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്ക് സമാധാനം കിട്ടുവാന്‍ അഗസ്ത്യരാമായണം ഒന്നു വായിച്ചേ മതിയാകൂ.

താരകമാകുന്ന രാമമന്ത്രം ഉപദേശിക്കുന്ന താരകമന്ത്രാചാര്യനായ അഗസ്ത്യന് രാമതത്ത്വം വളരെ സ്പഷ്ടമായിരിക്കുമല്ലോ. രാമായണത്തില്‍ പങ്കെടുത്ത് പലതും നേരിട്ട് കണ്ടറിഞ്ഞ അനുഭവസ്ഥനായ ദ്രാവിഡഗോത്ര മഹാകവിയായ അഗസ്ത്യന്റെ രാമായണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അദ്ധ്യാത്മരാമായണത്തില്‍ കുറഞ്ഞപക്ഷം ശ്രീരാമന്റെ ഒരു നാല്‍പതുകൊല്ലത്തെ ചരിത്രമേ കാണുവാന്‍ സാധിക്കൂ. എന്നാല്‍ എഴുനൂറുകൊല്ലം ജീവിച്ചിരുന്ന ശ്രീരാമന്റെ സ്വര്‍ഗാരോഹണം വരെയുള്ള കഥകള്‍ സംക്ഷേപമായെങ്കിലും അഗസ്ത്യരാമായണത്തില്‍ വിവരിച്ചിട്ടുണ്ട്.

അഗസ്ത്യ മഹര്‍ഷി ഗോവര്‍ധനപര്‍വതത്തിന്റെ അഹങ്കാരം ശമിപ്പിച്ച കഥ എല്ലാവര്ക്കും അറിയാമല്ലോ അതിനു ശേഷം മഹര്‍ഷി സഹ്യപര്‍വതത്തിന്റെ അരികില്‍ ആശ്രമം പണിത് ശിഷ്യരുമായി താമസമാക്കി. അവിടെ വച്ച് ഒരു ശിഷ്യന്‍ ആവശ്യപ്പെട്ടതു പ്രകാരം മഹര്‍ഷി രചിച്ചതാണ് അഗസ്ത്യരാമായണം. മലയാളത്തിലേക്ക് തര്‍ജിമ ചെയ്തത് ശ്രി രാമന്‍ മേനോന്‍ ആണ് .ആദ്ദേഹം അത് പൂര്‍ണമായും അതിന്റെ ഭക്തിയും പുണ്യതയും ഒട്ടും നഷ്ടമാകാതെ പകര്‍ത്തിയിരിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles