Friday, April 26, 2024
spot_img

ആത്മീയത ഭാരത സംസ്കാരത്തിന്റെ സവിശേഷത; ദക്ഷിണഭാരത സന്യാസി സംഗമത്തിന് അനന്തപുരിയിൽ വർണ്ണാഭമായ തുടക്കം

തിരുവനന്തപുരം: അഖില ഭാരതീയ സന്ത്‌ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസാ ആശ്രമത്തിൽ നടക്കുന്ന രണ്ടു ദിവസത്തെ ദക്ഷിണഭാരത സന്യാസി സംഗമത്തിന് തുടക്കമായി. മെയ് 14, 15 തീയതികളിൽ സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ നടക്കുന്ന സമ്മേളനത്തിൽ ദക്ഷിണഭാരതത്തിൽ നിന്നുള്ള നൂറുകണക്കിന് സന്യാസ പ്രതിനിധികൾ പങ്കെടുക്കുന്നു. വിശ്വഹിന്ദു പരിഷത്ത് ദേശീയ സന്ത്‌ സമ്പർക്കപ്രമുഖ് അശോക് തീവാരിയുടെ നേതൃത്വത്തിൽ അഖില ഭാരതീയ സന്ത്‌ സമിതിയുടെ നേതാക്കളായ സന്യാസിമാർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയിരുന്നു.

ചേങ്കോട്ടുകോണം ആശ്രമത്തിൽ നിന്നും പ്രതിനിധികളെ ഘോഷയാത്രയോടെ സമ്മേളന നഗരിയായ സത്യാനന്ദ സരസ്വതി നഗറിലേക്ക് ആനയിച്ചതോടെ സമ്മേളനത്തിന് തുടക്കമായി. പ്രമുഖ സന്യാസിവര്യന്മാർക്കൊപ്പം കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കുമ്മനം രാജശേഖരൻ, ടിപി സെൻകുമാർ, രഞ്ജിത്ത് കാർത്തികേയൻ, അഡ്വ.കൃഷ്ണരാജ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു

സന്യാസി സമ്മേളനത്തിന്റെ തത്സമയക്കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://bit.ly/3Gnvbys

 

 

Related Articles

Latest Articles