Saturday, September 19, 2026

നെഞ്ചില്‍ അണുബാധ; ആത്മീയ നേതാവ് ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദില്ലി: നെഞ്ചില്‍ അണുബാധയെ തുടര്‍ന്ന് ടിബറ്റ് ആത്മീയ നേതാവ് ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത രണ്ട് മൂന്നു ദിവസത്തേക്ക് ദലൈലാമ ആശുപത്രിയില്‍ തന്നെ തുടരുമെന്നും ലാമയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കകള്‍ വേണ്ടന്നും അദ്ദേഹത്തിന്റെ സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ ദിവസം വരെ ദില്ലിയില്‍ ഉണ്ടായിരുന്ന ദലൈലാമ തിങ്കളാഴ്‌ച്ചയാണ് തിരികെ ധര്‍മ്മശാലയിലേക്ക് മടങ്ങിയത്. നെഞ്ച് വേദന കലശലായതിനെ തുടര്‍ന്ന് ദലൈലാമയെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1989ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ദലൈലാമ നേടിയിരുന്നു.

Related Articles

Latest Articles